വാൻകൂവർ: ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ വാൻകൂവർ അയലന്റ് പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ബുധനാഴ്ച ഏഴ് മീറ്റർ വരെ സമുദ്ര തിരമാലകൾ ഉയരുമെന്ന് കാലാവസ്ഥ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

ഗ്രേറ്റർ, വിക്ടോറിയയിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ തിരമാലയ്ക്കും സമുദ്രജല നിരപ്പ് ഉയരുന്നതിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ശക്തമായ തിരമാലകൾ, കൊടുങ്കാറ്റ്, എന്നിവ ജലനിരപ്പിന് കാരണമായേക്കാം. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കരണമായേക്കുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.