Wednesday, September 10, 2025

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്:കർശന നിയന്ത്രണവുമായി കേരളം

doctor practice new guidelines kerala

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി കേരള സർക്കാർ. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുമതിനൽകുന്നതിന് നിലവിലുള്ള മാനദണ്ഡം പുതുക്കി.

ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. കേരളത്തിലെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!