Sunday, April 12, 2026

രാജ്യത്തെ ആദ്യ മദ്യ നിർമാണ ശാല അബുദാബിയിൽ തുറന്ന് യു.എ.ഇ

രാജ്യത്തെ ആദ്യത്തെ മദ്യ നിർമാണ ശാല തുറന്ന് യു.എ.ഇ. മദ്യം വിളമ്പുന്ന റെസ്റ്റോറന്റും ചെറിയ മദ്യനിർമാണ ശാലയും ചേർന്ന ‘ക്രാഫ്റ്റ് ബൈ സൈഡ് ഹസിൽ’ എന്ന പബ്ബ് അബുദാബിയിലെ അൽ മർയ ഐലൻഡ് മാളിലാണ് ആരംഭിച്ചത്.

യു.എ.ഇയുടെ ഉയർന്ന നിലവാരത്തിന് അനുയോജ്യമായ നൂതനവും യഥാർത്ഥവുമായ ഭക്ഷണ പാനീയങ്ങൾ ഉറപ്പാക്കുമെന്ന് സൈഡ് ഹസിൽ ബ്ര്യൂസ് ആൻഡ് സ്പിരിറ്റ്‌സിന്റെ സഹസ്ഥാപകൻ ചാഡ് മക്ഗിഹി പറഞ്ഞു.

യു.എ.ഇ രൂപീകൃതമായ 1971 മുതൽ രാജ്യത്ത് മദ്യത്തിന് നിയന്ത്രണമുണ്ട്. എന്നാൽ ഓരോ എമിറേറ്റുകളിലും വ്യത്യസ്ത തലങ്ങളിലുള്ള വിലക്കുകളാണ് ഉള്ളത്. മദ്യ ഉപഭോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ അയവുള്ളത് കൊണ്ടുതന്നെ പതിറ്റാണ്ടുകളായി ദുബായ് ഒരു പ്രധാന വാണിജ്യ, വിനോദസഞ്ചാര കേന്ദ്രമാണ്. പശ്ചാത്യ വിനോദസഞ്ചാരികളുടെയും പ്രവാസികളുടെയും അഭ്യർത്ഥന പ്രകാരം ഈ വർഷം ജനുവരിയിൽ മദ്യവില്പനക്ക് ഏർപ്പെടുത്തിയ 30 ശതമാനം നികുതി യു.എ.ഇ നിർത്തലാക്കിയിരുന്നു.

ഒരു വർഷം നികുതിക്ക് മേലുള്ള സസ്പെൻഷൻ നിലനിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.അതേസമയം ഷാർജയിൽ മദ്യ ഉപഭോഗത്തിന് പൂർണ നിരോധനമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!