Wednesday, September 10, 2025

കേരളത്തിൽ പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Petrol pumps will be closed in Kerala on New Year's Eve

തിരുവനന്തപുരം: കേരളത്തിൽ പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. നാളെ രാത്രി എട്ട് മണിമുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു മണി വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. കേരളത്തിലെ വിവിധ ജില്ലകളിലെ പെട്രോള്‍ പമ്പുകള്‍ക്കു നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതുകൊണ്ട് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഗുണ്ടാ ആക്രമണത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!