ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. റൺവേയിൽ വച്ചാണ് തീപടർന്നത്. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഹനേദ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ ജനാലകളിൽ കൂടി തീനാളങ്ങൾ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഹൊക്കൈയ്‌ഡോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ജെഎഎൽ516 വിമാനത്തിൽ മുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയിരുന്നുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.