കഴിഞ്ഞ ദിവസം ഡൗൺടൗൺ ഷെൽട്ടറിൽ കുത്തേറ്റു മരിച്ചയാളെ തിരിച്ചറിഞ്ഞു. ടൊറന്റോ സ്വദേശിയായ ലിയാം കെഡി (41) ആണ് മരിച്ചതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

ഡിസംബർ 30ന് പുലർച്ചെ രണ്ട് മണിയോടെ ലേക്ക് ഷോർ ബൊളിവാർഡ് വെസ്റ്റിനും ബാതർസ്റ്റ് സ്ട്രീറ്റിനും സമീപമായിരുന്നു സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ലിയാം കെഡിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. പ്രതിയായ 25 വയസുള്ള മാലിക് കൊണ്ടേൽ എന്ന പ്രതിയെ സംഭവസ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.