മലയാളത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡൽ തനൂജയെയാണ് ഷൈൻ ടോം വിവാഹം ചെയ്യുന്നത്. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. ഡാൻസ് പാർട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്കൊപ്പം ഷൈൻ എത്തിയതോടെയാണ് ഇരുവരുടെയും സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയും ശ്രദ്ധനേടുകയാണ്. വിവാഹനിശ്ചയത്തിന് പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു വധുവിന്റെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈൻ ടോം ധരിച്ചത്.