മോൺട്രിയലിൽ കഴിഞ്ഞ ദിവസം കാണാതായ ഒരു വയസുള്ള പെൺകുഞ്ഞിനെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കുഞ്ഞ് സുരക്ഷിതയാണെന്ന് മോൺട്രിയൽ പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് മോൺട്രിയലിൽ ആംബർ അലർട്ട് പിൻവലിച്ചു. സെന്റ് ലോറന്റ് ബറോയിൽ പുലർച്ചെ 2 മണിയോടെ കുഞ്ഞിനെ അതിന്റെ അമ്മയോടൊപ്പമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു കുഞ്ഞിനെ കാണാതായത്. മുത്തശ്ശിയോടൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. കുഞ്ഞിന്റെ ‘അമ്മ വീട്ടിൽ വരാറില്ലായിരുന്നു. പ്രാദേശിക ആശുപത്രികളിലും മോൺട്രിയൽ വിമാനത്താവളത്തിലും അടുത്തുള്ള വീടുകളിലും കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ നടത്തിയിരുന്നു. ഒടുവിലാണ് കുഞ്ഞിനെ അമ്മയോടൊപ്പം കണ്ടെത്തിയത്. 18 വയസുള്ള അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.