എഡ്മിന്റനിൽ മക്കോളി പരിസരത്തുള്ള കെട്ടിടത്തിന് തീ പിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 3:25 ഓടെ ആണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. 4:53 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തസമയത്ത് കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നിലെ ഇടവഴിയിൽ നിന്ന് തീ പടർന്ന് കെട്ടിടത്തിലേക്ക് പടർന്നതാകാമെന്നാണ് കരുതുന്നത്.