ഒന്റാരിയോയിലെ തോൺഹില്ലിൽ അഞ്ചു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ സെന്റർ ഡഫറിൻ തെരുവുകൾക്ക് സമീപമുള്ള വേഡ് ഗേറ്റ് ഏരിയയിൽ കുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആ സമയത്ത് കുട്ടിയുടെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു എന്നത് വ്യക്‌തമല്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ടു പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.