Friday, October 17, 2025

സൊമാലിയന്‍ തീരത്ത് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ജീവനക്കാരെ മോചിപ്പിച്ചു

All crew members evacuated from vessel hijacked inarabian sea

അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ജീവനക്കാരെ മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ അറിയിച്ചു.

‘മാർക്കോസ്’ എന്ന ഉന്നത കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ രക്ഷിച്ചത്. രക്ഷാപ്രവർത്തന സമയത്ത് കപ്പലിൽ കൊള്ളക്കാർ ഉണ്ടായിരുന്നില്ലെന്നും കമാൻഡോകൾ വ്യക്തമാക്കി. കടൽക്കൊള്ളക്കാർ കപ്പലിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ജീവനക്കാർ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പലില്‍ കയറിയെന്ന വിവരം പുറത്ത് വന്നത്. എം വി ലൈല നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. രക്ഷപ്പെട്ട ജീവനക്കാർ കപ്പലിനുള്ളിലെ സുരക്ഷിത അറയിലാണുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!