Wednesday, October 15, 2025

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ കോൺ​ഗ്രസ് നേതാക്കൾക്ക് പങ്കെടുക്കാം

congress high command has given a green signal to party leaders who are willing to attend the inauguration ceremony of ram mandir in ayodhya

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നൽകിയതായി റിപ്പോര്‍ട്ട്. ഇന്‍ഡ്യ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 22നാണ് നടക്കുന്ന ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.

വ്യാഴാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള നേതാക്കളാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം ഉയര്‍ത്തിയത്. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ പാര്‍ട്ടി ഒരു നേതാക്കളെയും വിലക്കികൊണ്ട് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മറുപടിയായി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി നേതാവ് എന്ന നിലയില്‍ സോണിയാ ഗാന്ധിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ജനുവരി 20ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായിയും ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങും രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുതിര്‍ന്ന നേതാക്കളുടെ സംഘത്തെ ചടങ്ങിലേക്ക് എത്തിച്ച് രാഷ്ട്രീയവത്കരിക്കാനുള്ള ബിജെപി നീക്കത്തെ നേരിടാന്‍ ഈ നീക്കം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. എന്നാൽ ഇന്ത്യ മുന്നണിയിൽ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!