മഞ്ഞുകാലത്തെ ചെറിയ തണുപ്പ് പോലും സഹിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കൊടും തണുപ്പിൽ ജീവിക്കുന്ന നിരവധി രാജ്യങ്ങൾ ഉണ്ട്. അതിശൈത്യത്താല്‍ മരവിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്.
കഴിഞ്ഞ 25 വര്‍ഷത്തിനടയില്‍ സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ ദിവസമായിരുന്നു ജനുവരി മൂന്ന് ബുധനാഴ്ച. മൈനസ് 43.6 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയ താപനില. അയല്‍രാജ്യമായ ഫിന്‍ലന്‍ഡിലും സമാനമായ സാഹചര്യമായിരുന്നു. ഇരുരാജ്യത്തെയും ജനജീവിതത്തെ അതിശൈത്യം കാര്യമായി ബാധിച്ചു. ഗതാഗതം സ്തംഭിച്ചു. ഹൈവേകളും ഫെറി സര്‍വീസുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.