അഞ്ച് വർഷത്തിനിടെ 10 വ്യത്യസ്ത സ്കൂളുകളിൽ ജോലി ചെയ്ത യൂകോണിലെ ഒരു ഓൺ-കോൾ ടീച്ചർക്കെതിരെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതിന് കേസെടുത്തു. വൈറ്റ്‌ഹോഴ്‌സ് ഏരിയയിലെ സ്‌കൂളുകളിൽ ഈ ടീച്ചർ ജോലി ചെയ്തിരുന്നതായും എന്നാൽ ഒക്‌ടോബർ 24-ന് ഡിപ്പാർട്ട്‌മെന്റ് ആരോപണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ജോലി നിർത്തിയതായും യൂകോൺ വിദ്യാഭ്യാസ മന്ത്രി ജിനി മക്‌ലീൻ പ്രസ്താവനയിൽ പറഞ്ഞു.

ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ടീച്ചറെ കണ്ടെത്താൻ സെർച്ച് വാറണ്ടും നൽകിയിട്ടുണ്ട്. ടീച്ചർ മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളുകളിലും ഇവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സ്കൂളുകളിലെ ഏതെങ്കിലും കുട്ടികൾ അന്വേഷണത്തിന്റെ കീഴിൽ വരുന്നുണ്ടോ എന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നില്ല, കൂടാതെ കേസിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ യൂകോൺ ആർസിഎംപിയും പങ്കുവെക്കുന്നില്ല.
കുട്ടികളുടെ പോണോഗ്രഫി സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നത് സങ്കീർണ്ണ സ്വഭാവമുള്ലതാണ്. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിശദമായ ഫോറൻസിക് പരിശോധനയും തുടർന്നുള്ള വിശദമായ അന്വേഷണങ്ങളും ആവശ്യമാണെന്ന് RCMP പ്രസ്താവനയിൽ പറഞ്ഞു.
കുറ്റം ആരോപിക്കപ്പെട്ട ടീച്ചറുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ടീച്ചറുടെ പേര് വിവരങ്ങൾ പുറത്തുവന്നാൾ അത് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറ്റ് അംഗങ്ങളിൽ നിന്നും ഒരു വൈകാരിക പ്രതികരണത്തിന് കാരണമായേക്കാമെന്ന് മക്ലീൻ പറഞ്ഞു.

യൂകോൺ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ആയിരിക്കും ഞങ്ങളുടെ മുൻഗണന. എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും യൂകോൺ നിവാസികളും അവർക്ക് പിന്തുണയും സേവനങ്ങളും ലഭ്യമാണെന്ന് അറിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും മക്ലീൻ കൂട്ടിച്ചേർത്തു. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അത് ഇനിയും മെച്ചപ്പെടുത്താൻ പുതിയ നയങ്ങളും നടപടികളും സ്വീകരിക്കുമെന്നും മക്ലീൻ വെയക്തമാക്കി.