Monday, August 18, 2025

തൊഴിലില്ലായ്മാ നിരക്ക്: ഡിസംബറിൽ 5.8% ആയി സ്ഥിരമായി തുടരുന്നു

Unemployment Rate: Remains steady at 5.8% in December

ഓട്ടവ : ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തിൽ സ്ഥിരമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ മൊത്തം ജോലികളുടെ എണ്ണത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. 2023-ന്റെ രണ്ടാം പകുതിയിൽ മൊത്തത്തിലുള്ള തൊഴിൽ വളർച്ച മന്ദഗതിയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

വർഷത്തിലെ അവസാന മാസത്തിൽ സമ്പദ്‌വ്യവസ്ഥ മൊത്തം 100 ജോലികൾ ചേർത്തതായി ഏജൻസി പറയുന്നു. എന്നാൽ, ഡിസംബറിൽ മുഴുവൻ സമയ ജോലികളുടെ എണ്ണം 23,500 ആയി കുറഞ്ഞു. അതേസമയം ഡിസംബറിൽ 23,600 പാർട്ട് ജോലികൾ കൂട്ടിച്ചേർത്തതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ സർവീസ് മേഖലയിലെ ജോലികളുടെ എണ്ണം ഡിസംബറിൽ 45,700 ആയി വർധന രേഖപ്പെടുത്തി. കൂടാതെ ആരോഗ്യ പരിപാലനത്തിലും സാമൂഹിക സഹായത്തിലും ഉള്ള ജോലികളുടെ എണ്ണം 15,500 ആയി ഉയർന്നു. അതേസമയം മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ ഡിസംബറിൽ 20,600 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ഫെഡറൽ ഏജൻസി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!