ഒന്റാരിയോ: ശനിയാഴ്ച വൈകുന്നേരം തോൺഹില്ലിലെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.

സ്റ്റീൽസ് അവന്യൂ വെസ്റ്റിനും ഡഫറിൻ സ്ട്രീറ്റിനും സമീപമുള്ള കോൺലി സ്ട്രീറ്റിൽ രാത്രി 7 .30 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ ഒരു പുരുഷനും സ്ത്രീയും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അവർ എത്തുമ്പോഴേക്കും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് പുക ഉയരുകയും വീടിന്റെ പിൻഭാഗത്ത് നിന്ന് തീ ആളിപ്പടരുകയും ചെയ്തിരുന്നു. വീട്ടിലെ സ്മോക്ക് അലാറങ്ങൾ പ്രവർത്തിച്ചിരുന്നോ എന്ന് വ്യക്തമല്ല. വീടിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന മറ്റ് രണ്ട് താമസക്കാർ പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു.
ഒന്റാരിയോ ഫയർ മാർഷൽ ഓഫീസ്, വോൺ ഫയർ സർവീസസ്, യോർക്ക് റീജിയണൽ പൊലീസ് എന്നിവയുമായി സഹകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.