വാൻകൂവർ: ബ്രിട്ടിഷ് കൊളംബിയ കോക്വിറ്റ്‌ലാമിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവിശ്യയിൽ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിതെന്ന് കോക്വിറ്റ്‌ലാമിലെ മൗണ്ടീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല.സംഭവ സ്ഥലത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ആർസിഎംപി അറിയിച്ചു.
വ്യാഴാഴ്ച മുതൽ നഗരത്തിൽ നടന്ന മറ്റ് രണ്ട് വെടിവയ്പ്പുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവയിലൊന്നും മരണമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
