Friday, October 17, 2025

ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹെൻറിച്ച് ക്ലാസൻ

heinrich klaasen retires from test cricket

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അപ്രതീക്ഷിതമായാണ് 32കാരനായ താരം ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായ ക്ലാസന്‍ അവസാന നാല് വര്‍ഷത്തിനിടെ നാല് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. 2023 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരായ ഹോം ടെസ്റ്റിലാണ് ക്ലാസന്‍ അവസാനമായി ടെസ്റ്റിന് ഇറങ്ങിയത്. അതേസമയം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്.

‘ഉറക്കമില്ലാത്ത പല രാത്രികൾക്ക് ശേഷം, റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. തീരുമാനമെടുക്കാൻ എടുക്കാൻ വളരെ ബുദ്ധിമുട്ടി, ഗെയിമിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റാണ്’-ക്ലാസൻ പറഞ്ഞു. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ക്ലാസൻ 46 ശരാശരിയിൽ 5347 റൺസ് നേടിയിട്ടുണ്ട്. തന്റെ കരിയറിൽ 12 സെഞ്ച്വറികളും 24 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!