കെബെക്ക് സിറ്റി : അധ്യാപക പണിമുടക്കിന് ശേഷം ആദ്യമായി സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥികളെ സഹായിക്കാൻ 300 ദശലക്ഷം ഡോളർ ക്യാച്ച്-അപ്പ് പ്ലാൻ കെബെക്ക് സർക്കാർ പ്രഖ്യാപിച്ചു.

സ്പ്രിംഗ് ബ്രേക്ക് സമയത്തോ ക്ലാസിന് ശേഷമുള്ള ട്യൂട്ടറിംഗ് സെഷനുകളിലോ ഉള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഈ ധനസഹായം വിനിയോഗിക്കാം. എന്നാൽ ആ പണം എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്കൂളുകളായിരിക്കുമെന്ന് കെബെക്ക് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ പറഞ്ഞു.
നവംബർ 23-ന് അധ്യാപക സംഘടനകൾ പണിമുടക്ക് ആരംഭിച്ചതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമാർഗ്ഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
