Friday, October 17, 2025

ഭൂട്ടാനില്‍ ഭരണത്തുടര്‍ച്ച; ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രി

bhutan general elections tshering tobgays party won

ഭൂട്ടാനില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍. ഷെറിംഗ് ടോബ്‌ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ 47 സീറ്റില്‍ 30 സീറ്റുകളിലും വിജയിച്ചാണ് ടോബ്‌ഗേയുടെ പിഡിപി പാര്‍ട്ടി അധികാരത്തിലേറിയത്. ഭൂട്ടാന്‍ ടെന്‍ഡ്രല്‍ പാര്‍ട്ടി 17 സീറ്റുകളും നേടി. 2008-ല്‍ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

എക്സിലാണ് ഷെറിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിപ്പ് പങ്കുവച്ചത്. എന്റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാകുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ഇരുപാര്‍ട്ടികളിലും നിന്ന് 94 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യന്‍ അനുഭാവിയായ anbathiyettu ഷെറിംഗ് ടോബ്‌ഗേ 2013 മുതല്‍ 2018 വരെയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രിയായിരുന്നത്. വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ഷെറിംഗ് ടോബ്ഗേയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!