ടൊറൻ്റോ : നഗരമധ്യത്തിലെ കൺവീനിയൻസ് സ്റ്റോർ കൊള്ളയടിക്കുകയും ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 12 വയസ്സുള്ള ആൺകുട്ടിക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. പരുക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയിൽ കയറിയ പ്രതി പണം ആവശ്യപ്പെടുകയും പിന്നീട് കത്തി കാണിച്ച് കൗണ്ടറിന് മുകളിലൂടെ ചാടുകയായിരുന്നു. തടയാൻ ചെന്ന ജീവനക്കാരനെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. പ്രതിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് പിടികൂടി. ആയുധം ഉപയോഗിച്ചുള്ള കവർച്ച, മരകായുധമുപയോഗിച്ച് ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
