കാൽഗറിയിൽ അതിശൈത്യ മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് കാനഡ. താപനില കുറയുന്നത് താമസക്കാരെയും വിദ്യാർത്ഥികളെയും ഇത് ആശങ്കയിലാക്കുന്നു. കാൽഗറിയിൽ താപനില -30 C ആയി തുടരും. എന്നാൽ ഇതിനൊപ്പം ശക്തമായ കാറ്റും കൂടി ചേരുമ്പോൾ തണുപ്പ് -40 ആയി അനുഭവപ്പെടും. ആൽബർട്ടയിലുടനീളം അതിശൈത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്ന് ഏജൻസി പ്രവചിക്കുന്നു.

അടുത്തയാഴ്ച താപനിലയിൽ നേരിയ പുരോഗതി ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷനിലെയും കാൽഗറി കാത്തലിക് സ്കൂൾ ഡിവിഷനിലെയും എല്ലാ സ്കൂളുകളും വ്യാഴാഴ്ച തുറന്നിട്ടുണ്ട്. എന്നാൽ പ്രധാന ആശങ്ക ഗതാഗതമാണെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു.