ഹാലിഫാക്സ് : ഭവനരഹിതർക്കായി ഹാലിഫാക്സിൽ പാലറ്റ് ഷെൽട്ടറുകൾ മാസാവസാനത്തോടെ തുറക്കുമെന്ന് നോവസ്‌കോഷ ഗവണ്മെന്റ് പ്രഖ്യാപിച്ചു. ലോവർ സാക്ക്‌വില്ലിലെ ബീക്കൺ ഹൗസിൽ 19 ഷെൽട്ടറുകളായിരിക്കും സ്ഥാപിക്കുക. ജനുവരി അവസാനത്തോടെയായിരിക്കും യൂണിറ്റുകൾ തുറക്കുക.
![](http://mcnews.ca/wp-content/uploads/2023/12/Soalwin-J-Kallingal-1024x576.jpg)
50 കിടക്കകളുള്ള ഒരു താൽക്കാലിക ഷെൽട്ടറിനായി 3 ദശലക്ഷം ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി ഹാലിഫാക്സ് സിറ്റി പ്രഖ്യാപിച്ചിരുന്നു. വരുന്ന ശൈത്യകാലത്തേക്ക് 200 ഷെൽട്ടറുകൾ വാങ്ങാൻ 7.5 ദശലക്ഷം ഡോളർ ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നതായി 2023 ഒക്ടോബർ 11-ന് സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നു.
ആസൂത്രണം ചെയ്ത 200 എണ്ണത്തിൽ 131 പാലറ്റ് ഷെൽട്ടറുകൾ, കൃത്യമായ സജ്ജീകരണ തീയതികളോ സ്ഥലങ്ങളോ ഇല്ലാതെ അവശേഷിക്കുന്നു. എന്നാൽ ഇവയ്ക്ക് ആവിശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ആ തീയതികൾ പ്രഖ്യാപിക്കുമെന്ന് പ്രവിശ്യ അറിയിച്ചു.
പുതിയ പാലറ്റ് ഷെൽട്ടറുകൾക്ക് ശക്തമായ കാറ്റിനെ നേരിടാൻ കഴിയുമെങ്കിലും കനത്ത മഞ്ഞുവീഴ്ച്ചയെ പ്രതിരോധിക്കാൻ അവ ശക്തിപ്പെടുത്തുമെന്നും പാലറ്റ് ഹോംസ് സ്ഥാപകനും സിഇഒയുമായ ആമി കിംഗ് പറഞ്ഞു.