Tuesday, July 29, 2025

സസ്കാച്വാനിൽ അധ്യാപകർ പണിമുടക്കും

Saskatchewan teachers to strike for one day

റെജൈന : കരാർ തർക്കം തുടരുന്നതിനാൽ സസ്കാച്വാനിലുടനീളം അധ്യാപകർ അടുത്ത ആഴ്ച ഒരു ദിവസത്തേക്ക് പണിമുടക്കും. ജനുവരി 16 ന് ആണ് പണിമുടക്കുന്നത്. സസ്കാച്വാൻ ടീച്ചേഴ്‌സ് ഫെഡറേഷൻ (എസ്‌ടിഎഫ്) പ്രസിഡന്റ് സാമന്ത ബെക്കോട്ട് വ്യാഴാഴ്ച രാവിലെ വാർത്താസമ്മേളനത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

അധ്യാപകരുമായി നേരിട്ട് കരാർ ഉണ്ടാക്കാൻ സർക്കാർ വിസമ്മതിക്കുന്നുവെന്നും സാമന്ത ബെക്കോട്ട് കുറ്റപ്പെടുത്തി. നിയമപരമായി പണിമുടക്കുന്നതിന് യൂണിയന് 48 മണിക്കൂർ അറിയിപ്പ് മാത്രമേ ആവശ്യമുള്ളൂ. എന്നാൽ അധ്യാപകർ രക്ഷിതാക്കൾക്ക് കൂടുതൽ അറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എസ്ടിഎഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!