മിസിസാഗയിൽ ട്രാൻസിറ്റ് ബസ് ഉൾപ്പെടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ SIU അന്വേഷണം തുടരുന്നു. ഡിക്സി, ബേൺഹാംതോർപ്പ് റോഡുകൾക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.

മോഷ്ടിച്ചതാണെന്ന് കരുതുന്ന വാഹനം നിർത്താൻ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഇറങ്ങി ഓടുകയും തുടർന്ന് വാഹനവും സിറ്റി ബസും തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നു. ആ സമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ അപകടം നടന്ന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എസ്ഐയുവുമായി ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
