കെബക്ക് ജൂനിയർ കോളേജ് വിദ്യാർത്ഥിനിയായ ഗൈലെയ്‌ൻ പോട്ട്‌വിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചു. മാർക്ക്-ആന്ദ്രെ ഗ്രെനോണിനെതിരെ (47) ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും കുറ്റം ചുമത്തി. വിചാരണ ഏകദേശം അഞ്ചാഴ്ച നീണ്ടുനിൽക്കുമെന്ന് സുപ്പീരിയർ കോടതി ജസ്റ്റിസ് ഫ്രാങ്കോയിസ് ഹ്യൂട്ട് പറഞ്ഞു.

2000 ഏപ്രിൽ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ജോൺക്വയറിലുള്ള അപ്പാർട്ട്മെന്റിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലൈംഗിക പീഡനത്തിനിരയായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
