ന്യൂഫിൻ്റ്ലാന്റിലും ലാബ്രഡോറിലും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ്. ഈ തണുത്ത കാലാവസ്ഥ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച വരെ ലാബ്രഡോറിൽ കൊടുങ്കാറ്റിനും കാരണമാകും. ഇതിന് മുന്നോടിയായി, ഗാൻഡറിലെ കാലാവസ്ഥാ വ്യതിയാന ഓഫീസ് രണ്ട് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.ഒന്ന് ദ്വീപിനും മറ്റൊന്ന് ലാബ്രഡോറിന്റെ ഭൂരിഭാഗത്തിനും ബാധകമാണ്.

ദ്വീപിന്റെ പ്രത്യേക കാലാവസ്ഥാ പ്രസ്താവന ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ പ്രാബല്യത്തിൽ വരും. മഞ്ഞും, ശക്തമായ കാറ്റും ചൊവ്വാഴ്ച രാത്രി തെക്കുപടിഞ്ഞാറൻ ന്യൂഫിൻ്റ്ലാന്റിൽ ആരംഭിക്കുകയും ബുധനാഴ്ച രാവിലെയോടെ ദ്വീപിന്റെ ബാക്കി ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യും. തുടർന്ന് ഇത് ഫ്രീസിങ്ങ് റെയിനായും, പിന്നീട് പകൽ മുഴുവൻ മഴയായും മാറും. തെക്കൻ, കിഴക്കൻ ന്യൂഫിൻ്റ്ലാന്റിന്റെ ചില ഭാഗങ്ങളിൽ ഈ മാറ്റത്തിന് ശേഷം കനത്ത മഴ പെയ്തേക്കാം.
5 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത ഉണ്ടായിരിക്കും. തുടർന്ന് മഴയും ഉണ്ടാകും. ഏറ്റവും കനത്ത രീതിയിൽ തെക്കൻ, മധ്യ, കിഴക്കൻ ന്യൂഫിൻ്റ്ലാൻ്റിൽ വീഴാൻ സാധ്യതയുണ്ട്.
റെക്ക്‌ഹൗസ് ഏരിയയിലും പടിഞ്ഞാറൻ തീരത്തിന്റെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 140 കി.മീ വരെ വേഗത്തിലും കിഴക്ക് നിന്ന് അല്ലെങ്കിൽ തെക്കുകിഴക്ക് നിന്ന് മണിക്കൂറിൽ 70 മുതൽ 90 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ട്.
ചർച്ചിൽ ഫാൾസ് ലാബ്രഡോർ സിറ്റി, വാബുഷ് എന്നിവയൊഴികെ ലാബ്രഡോറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ച മുതൽ വെള്ളി വരെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.
ലാബ്രഡോറിന് തെക്കുകിഴക്കായി കടന്നുപോകുന്ന ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് മൂലം ബുധനാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെ കനത്ത മഞ്ഞ് പ്രതീക്ഷിക്കാം.
ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 15-30 സെന്റീമീറ്റർ പരിധിയിലായിരിക്കും. തീരപ്രദേശത്തെ ചില പ്രദേശങ്ങളിൽ ഇതിന് സാധ്യത കൂടുതൽ ആണ്.
മണിക്കൂറിൽ 70 മുതൽ 100 കി.മീ വേഗതയിൽ വടക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കും കാറ്റ് വീശുക.
മുൻകാലങ്ങളിൽ സമാനമായ കൊടുങ്കാറ്റുകൾ അപകടകരമായ യാത്രാ സാഹചര്യങ്ങൾക്കും റോഡ് അടച്ചിടലിനും കാരണമായിട്ടുണ്ട്.
