Saturday, March 14, 2026

നടി സ്വാസിക വിവാഹിതയാകുന്നു; വരൻ ടെലിവിഷൻ താരം

actress-swasika-getting-married

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക.

27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. ഒരു ടെലിവിഷൻ പരിപാടിയിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണ്.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ നടിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വാസന്തി എന്ന ചിത്രത്തിലൂടെ 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസിക നേടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!