അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിർ നിർമാണം പൂർത്തിയായി. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അക്ഷർധാം മാതൃകയിൽ നിർമിച്ചിരിക്കുന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രമാണിത്. അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഉദ്ഘാടന ദിവസം രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകിട്ട് സമർപ്പണ ചടങ്ങുമായിരിക്കും. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും ഉദ്ഘാടന ദിവസം പ്രവേശനം. ക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം 18 മുതലായിരിക്കും.