Saturday, January 31, 2026

പാർക്ക്‌ഡെയ്‌ലിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം: യുവാവ് അറസ്റ്റിൽ

Youth arrested in connection with fatal stabbing of 35-year-old man in Parkdale

ടൊറന്റോ: പാർക്ക്‌ഡെയ്‌ലിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിനാറ് വയസുകാരനാണ് അറസ്റ്റിലായത്. ടൊറന്റോ സ്വദേശിയായ സ്കോട്ട് റോബർട്ട് പാർട്ടിംഗ്ടൺ ആണ് കൊല്ലപ്പെട്ടത്. നരഹത്യ, നിരോധിത ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജനുവരി 6 ന്, ക്വീൻ, കാലെൻഡർ സ്ട്രീറ്റുകൾക്ക് സമീപമുള്ള പാർക്ക്ഡെയ്ലിൽ വെച്ചാണ് യുവാവിന് കുത്തേറ്റത്. പാരാമെഡിക്കുകൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!