അബുദാബി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെൻ്റർ. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി 22 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെയാണ് റോഡ് അടച്ചിടുക. റോഡ് ഭാഗികമായി അടച്ചുപൂട്ടുമെന്ന് എക്‌സിലൂടെയാണ് അധികൃതര്‍ അറിയിച്ചത്.

ദുബായിലേക്കുള്ള രണ്ട് ഇടതു പാതകൾ അടച്ചിടും. ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാതകളാണ് അടച്ചിടുന്നത്. പച്ച നിറത്തിലുള്ളവ സാധാരണ നിലയിൽ പ്രവർത്തിക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.