Tuesday, October 14, 2025

തണുത്ത് വിറച്ച് ഡൽഹി: അഞ്ച് ദിവസത്തേക്ക് മൂടല്‍മഞ്ഞിന് സാധ്യത

delhi recorded heavy winter

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ നിന്നും വിവിധയിടങ്ങളിലേക്കുളള 11 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പഞ്ചാബ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, ത്രിപുര, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച കാഴ്ചാപരിധി പലയിടത്തും 50 മീറ്ററായി കുറഞ്ഞു.

അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിലും അതിന്റെ സമീപ പ്രദേശങ്ങളിലും നിലവില്‍ ‘ഓറഞ്ച് അലര്‍ട്ട്’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശൈത്യം ഡൽഹിയിലെ ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളുടേയും മറ്റും പ്രവർത്തനത്തെ തടസപ്പെടുത്തിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം തുടരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!