ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 11 ട്രെയിനുകള്‍ ഇന്ന് വൈകി ഓടുമെന്നാണ് അറിയിപ്പ്.
ഡല്‍ഹി ഐജിഐ എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ സീറോ ദൃശ്യപരത രേഖപ്പെടുത്തി.ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊടുംതണുപ്പാണ്.ദേശീയ തലസ്ഥാനത്ത് റോഡ്, ട്രെയിൻ വ്യോമഗതാഗതം തുടങ്ങിയവയെ മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡല്‍ഹി, വടക്കന്‍ ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞാണ് നിരീക്ഷിക്കപ്പെട്ടത്. പഞ്ചാബ്, വടക്കുപടിഞ്ഞാറന്‍ ഹരിയാന, പശ്ചിമ രാജസ്ഥാന്‍, കിഴക്കന്‍ മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കടുത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
