Monday, August 18, 2025

യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിലെത്തും

U.N. General Assembly President Dennis Francis will visit India

ന്യൂഡൽഹി: യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിൽ സന്ദർശനം നടത്തും. ജനുവരി 22 മുതൽ 26 വരെയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ജനറൽ അസംബ്ലിയുടെ പ്രസിഡന്റായതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോ​ഗിക ഇന്ത്യ സന്ദർശനമാണ്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ ന്യൂഡൽഹി സന്ദർശനത്തോടൊപ്പമാണ് ഡെനിസിന്റെയും സന്ദർശനം. NAM യോ​ഗത്തിനായി നിലവിൽ അദ്ദേഹം ഉഗാണ്ടയിലാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ക്ഷണത്തിന് ശേഷമാണ് ഡെന്നിസിന്റെ ഇന്ത്യ സന്ദർശനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!