മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്ത്തകന് ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് ഇന്ന് 25 വർഷം തികയുകയാണ്.

മതത്തിന്റെ പേരിൽ 1999 ജനുവരി 22 നാണ് ആസ്ട്രേലിയൻ ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ഹിന്ദുത്വ വാദികൾ ഈ കൊടുംക്രൂരത നടത്തിയത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായ ഗ്രഹാം സ്റ്റെയിന്‍സ് പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ അദ്ദേഹത്തേയും കുടുംബത്തേയും ചുട്ടുകൊന്നത്.
ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ് കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവംമാണിത്.
