അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കുവൈത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
ഒമ്പത് ഇന്ത്യക്കാരെയാണ് രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്. കഴിഞ്ഞ ദിവസം ഇവർ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമികനായി. നിരവധി വിഐപികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.