Saturday, March 14, 2026

സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യയ്ക്ക് പിഴ

safety violation fine imposed dgca

വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍. സുരക്ഷാ ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1.10 കോടി രൂപയാണ് ഡിജിസിഎ പിഴ ശിക്ഷ ചുമത്തിയത്. എയര്‍ ഇന്ത്യ ജീവനക്കാരന്റെ സ്വമേധയായുള്ള സുരക്ഷാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ണായക ദീര്‍ഘദൂര, ഭൂപ്രദേശ റൂട്ടുകളിലാണ് സുരക്ഷാ ലംഘനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എയര്‍ ഇന്ത്യ നടത്തുന്ന സുരക്ഷാ ലംഘനങ്ങള്‍ ആരോപിച്ച് ഒരു എയര്‍ലൈന്‍ ജീവനക്കാരനില്‍ നിന്നും ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. ഇതിനെ തുടര്‍ന്ന ഡിജിസിഎ സമഗ്രമായ അന്വേഷണം നടത്തി ലംഘനം നടന്നെന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം ഡിജിസിഎ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!