വാൻകൂവർ : മെട്രോ വാൻകൂവറിൽ കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. സിറ്റി ഹാളിന് സമീപത്തുള്ള 105-ാം അവന്യൂവിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാൽനടയാത്രക്കാരനെ കണ്ടെത്തി, അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കാൽനടയാത്രക്കാരനെ വാഹനം ഇടിച്ച ശേഷം പ്രതികൾ കടന്നു കളയുന്നത് കണ്ടതായി സാക്ഷികൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രദേശത്തു നിന്നുള്ള ഡാഷ് ക്യാമറ ഫൂട്ടേജ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായവർ സറേ ആർസിഎംപിയുമായി ബന്ധപ്പെടാൻ പൊലീസ് ആവശ്യപെട്ടു.