Monday, August 18, 2025

ഇന്ത്യയുടെ സ്‌പോർട്‌സ് സ്വപനങ്ങൾക്ക് പിന്തുണ നൽകും: ഇമ്മാനുവൽ മാക്രോൺ

Will support India's sports dreams: Emmanuel Macron

ന്യൂഡൽഹി: ഭാരതത്തിന്റെ കായികരംഗത്തെ സ്വപ്‌നങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്‌ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കായികരംഗത്ത് ഇന്ത്യയുമായി ശക്തമായ സഹകരണം കെട്ടിപ്പടുത്താൻ താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘കായികരംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ തീവ്രമായ ആഗ്രഹത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്‌ക്കുമെന്ന് മാക്രോൺ പറഞ്ഞു. 2024 ഒളിമ്പിക്‌സിന്റെ ആതിഥേയരാണ് ഫ്രാൻസ്. ഒളിമ്പിക്‌സിന് ശേഷം പാരാലിമ്പിക്‌സിന് പാരിസിൽ തുടക്കമാകും.

2036 ൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഭാരതം തയ്യാറെടുക്കുകയാണെന്ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കായികതാരങ്ങൾക്ക് ആവശ്യ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!