Tuesday, October 14, 2025

അനധികൃത റിക്രൂട്ട്മെന്റ്: യു.എ.ഇയിൽ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി

അബുദാബി: യു.എ.ഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. വ്യാജ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചിരുന്ന അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സർക്കാർ അടച്ചുപൂട്ടി.

യു.എ.ഇ തൊഴിൽമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അനധികൃത നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഗാർഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്നതിന് പരസ്യം നൽകിയിരുന്ന അഞ്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളും സർക്കാർ അടപ്പിച്ചു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ മന്ത്രാലയം നീക്കം ചെയ്തു.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും, താൽക്കാലിക ജോലിയിലേക്ക് ആളെ നിയമിക്കുന്നതും ശിക്ഷാർഹമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!