കുവൈത്ത്: കുവൈത്തില്‍ ഗതാഗത കുരുക്ക് വർധിക്കുന്നു. നാൽപ്പത് ദിവസത്തെ അവധിക്ക് ശേഷം ഞായറാഴ്ച സ്കൂളുകള്‍ ആരംഭിച്ചതോടെയാണ് ട്രാഫിക് വീണ്ടും രൂക്ഷമായത്. ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു.

സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയതായി അധികൃതർ അറിയിച്ചു.