കാനഡയിലെ ഹാമിൽട്ടണിൽ വീട് ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വിഡിയോ പൊലീസ് പുറത്തുവിട്ടു. ഫെബ്രവരി മൂന്നിന് രാവിലെ ഹോപ്കിൻസ് കോർട്ട്, യോർക്ക് റോഡിന് സമീപമുള്ള വീട്ടിലായിരുന്നു സംഭവം.

വീട്ടിലേക്ക് നാല് പ്രതികൾ എത്തുന്നത് വിഡിയോയിൽ കാണാം. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി രണ്ട് വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഒന്റാരിയോ ലൈസൻസ് പ്ലേറ്റ് CYXR654 ഉള്ള ഒരു സിൽവർ പോഷ് 992, CXLJ430 ഉള്ള ഔഡി Q5 എന്നീ വാഹനങ്ങളാണ് മോഷ്ടിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പൊലീസ് അറിയിച്ചു.