ടൊറൻ്റോ : നഗരത്തിലെ ബ്ലൂർഡെയ്ൽ വില്ലേജിൽ ഇന്ന് പുലർച്ചെ ഉണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ലാൻസ്ഡൗൺ അവന്യൂവിലെ ബ്ലൂർ സ്ട്രീറ്റ് വെസ്റ്റിൽ പുലർച്ചെ ഒന്നരയോടെയാണ് വെടിവെപ്പ് നടന്നത്. ഇസ്സായ് ജുംഗർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വെടിവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.
