മസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു. ഒമാൻ ഭരാണാധികാരിയും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി നാടിന് സമർപ്പിച്ചത്.

ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷണൽ കമ്പനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. ആധുനിക ഹൈഡ്രോകാർബൺ ക്രഷിങ്, കോക്കിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ദുകം റിഫൈനറിയിൽ ഉല്പാദിപ്പിക്കുക.