വിനിപെഗ് : സിറ്റിയുടെ 2024-ലെ പ്രാഥമിക ബജറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവതരിപ്പിക്കും. ബജറ്റ് അവലോകനം ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് 23 ദിവസത്തെ കാലാവധി ലഭിക്കും. മാർച്ചിൽ പ്രതിനിധികൾക്ക് ബജറ്റിനെ കുറിച്ചുള്ള തങ്ങളുടെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് അവസരമൊരുക്കും. തുടർന്ന് അന്തിമ ബജറ്റ് മാർച്ച് 20-ന് കൗൺസിലിൽ അവതരിപ്പിക്കും.

പണപ്പെരുപ്പം, തൊഴിൽ ചെലവ്, കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾ, ഉയർന്ന നികുതി എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്നുണ്ടെന്ന് വിനിപെഗിലെ ജനങ്ങൾ മുമ്പ് പറഞ്ഞിരുന്നു.
ഈ വർഷം നഗരത്തിൽ മൂന്ന് പ്രധാന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ധനകാര്യ ചെയർ പറഞ്ഞു. ചീഫ് പെഗ്യുസ് ട്രയൽ വീതി കൂട്ടൽ, ആർലിംഗ്ടൺ പാലം മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയാണ് പുതിയതായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പദ്ധതികൾ.
പ്രവിശ്യയുമായും ഫെഡറൽ ഗവൺമെൻ്റുമായും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഇതൊരു നല്ല ബജറ്റ് ആയിരിക്കുമെന്നും കൗൺസിലർ ജെഫ് ബ്രോവറ്റി പറഞ്ഞു.