Saturday, January 31, 2026

ഡ്യൂട്ടിക്കിടെ സഹ ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ടൊറൻ്റോ : ഡ്യൂട്ടിക്കിടെ സഹപ്രവർത്തകനെതിരെ നേരെ തോക്ക് ചൂണ്ടിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഹാമിൽട്ടൺ പൊലീസ് ഉദ്യോഗസ്ഥനായ ബ്രാൻഡൻ ടെർഡിക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്. 2021 ഒക്‌ടോബർ 23-ന് ആയിരുന്നു സംഭവം.

ബ്രാൻഡൻ ടെർഡിക്കിനെതിരെ തോക്ക് ചൂണ്ടിയതിനും അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിനും കേസെടുത്തിരുന്നു. പൊലീസ് സർവീസ് നിയമത്തിലെ സെക്ഷൻ 85 (1) (ബി) അനുസരിച്ച്, കോൺസ്റ്റബിൾ ടെർഡിക്കിനെ ഏഴ് ദിവസത്തിനുള്ളിൽ ഹാമിൽട്ടൺ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് സൂപ്രണ്ട് ഗ്രെഗ് വാൾട്ടൺ ഉത്തരവിട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!