വാൻകൂവർ: രുചിയുള്ള നിക്കോട്ടിൻ പൗച്ചുകൾ പ്രവിശ്യയിലെ ഫാർമസി കൗണ്ടറുകൾക്ക് പിന്നിൽ നിന്ന് മാത്രം വിൽക്കാൻ അനുമതി നൽകി ബ്രിട്ടിഷ് കൊളംബിയ സർക്കാർ.
യുവാക്കൾ ആസക്തരാകുന്നത് തടയാനാണ് ഈ തീരുമാനം. നാല് മില്ലിഗ്രാം വരെ നിക്കോട്ടിൻ അടങ്ങിയ പൗച്ചുകൾ ഫാർമസിസ്റ്റ് അനുമതിയോടെ വാങ്ങാമെന്നും ആരോഗ്യമന്ത്രി അഡ്രിയാൻ ഡിക്‌സ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

കൺവീനിയൻസ് സ്റ്റോറുകളിലും ഗ്യാസ് സ്റ്റേഷനുകളിലും പുകയില ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്ന നിയമങ്ങൾ നിലനിർത്തികൊണ്ട് തന്നെ കുട്ടികളിലെ പുകയില ഉപയോഗം തടയാനാവിശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി പറഞ്ഞു.
വൈവിധ്യമാർന്ന രുചികളിൽ ലഭ്യമായ നിക്കോട്ടിൻ ഉപയോഗം യുവാക്കളുടെയും കുട്ടികളുടെയും മസ്തിഷ്കത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.