Saturday, January 31, 2026

ജിടിഎ കൺവീനിയൻസ് സ്റ്റോർ കവർച്ച: പ്രതികൾക്കെതിരെ കുറ്റം ചുമത്തി

ടൊറൻ്റോ: നഗരത്തിലുടനീളമുള്ള നിരവധി സായുധ കൺവീനിയൻസ് സ്റ്റോർ കവർച്ചാ കേസുകളിലെ പ്രതികൾക്കെതിരെ കുറ്റം ചുമത്തി. മിസ്സിസാഗാ സ്വദേശികളായ ഡേവിഡ് നകലെ, ആരോൺ വിസ്‌നെവ്‌സ്‌കി എന്നിവരാണ് അറസ്റ്റിലായത്.

2023 ഡിസംബർ 30-നും 2024 ജനുവരി 16-നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ രണ്ടു പേരും വേഷം മാറി തോക്കുകളുമായി ടൊറൻ്റോ, പീൽ, ഹാൾട്ടൺ മേഖലകളിലുടനീളമുള്ള നിരവധി കൺവീനിയൻസ് സ്റ്റോറുകളിൽ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പീൽ റീജൻ പൊലീസിന്റെ (പിആർപി) സെൻട്രൽ റോബറി ബ്യൂറോ, ടൊറൻ്റോ, ഹാൾട്ടൺ പൊലീസ് എന്നീ സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തോക്ക് ഉപയോഗിച്ചുള്ള കവർച്ച, ആൾമാറാട്ടം, തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!