ടൊറന്റോ : നഗരത്തിലെ ലിബർട്ടി വില്ലേജിലുണ്ടായ വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സ്ട്രാച്ചൻ അവന്യൂവിലും വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിലും സമീപമുള്ള ഓർഡനൻസ് സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.

സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിടത്തിൻ്റെ ലോബിയിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തി. .പാരാമെഡിക്കുകൾ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്.
