വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കെലോവ്നയിൽ വീടിന് തീപിടിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. വീടിനുള്ളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

മൂന്ന് ഫയർ എഞ്ചിനുകളും പതിനേഴ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.